തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ കഞ്ചാവ് തോട്ടം കണ്ടെത്തി പോലീസ്. വീടിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയ വലിയതുറ സ്വദേശി ധനുഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി ഷാഡോ പോലിസ് ആണ് പ്രതിയെ പിടികൂടിയത്.
വീടിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് ധനുഷ് കഞ്ചാവ് വളർത്തിയിരുന്നത്. കഞ്ചാവ് ചെടികൾക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാൻ ഉൾപ്പെടെ ഇയാൾ ക്രമീകരിച്ചിരുന്നു. പിടിയിലായ ധനുഷ് നേരത്തെയും ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.